ശ്രീകൃഷ്‌ണന് വളരെയേറെ പ്രിയപ്പെട്ട പൂജാ പുഷ്‌പമാണ് തുളസി. അതുപോലെ പരമശിവന് ബില്ല്വവും; അതായത് കൂവളത്തിന്റെ ഇല. അത് മൂന്നു ചേര്‍ന്നുള്ള മുവ്വിലകളായി തന്നെ നുള്ളിയെടുക്കണം. ഇനി രണ്ടു പൂജാപുഷ്‌പങ്ങളും (രണ്ടും ഇലകളാണെങ്കിലും പുജാ പുഷ്‌പങ്ങള്‍ തന്നെ). നുള്ളി എടുക്കുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പൂജാ സമയത്തെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
തുളസി നുള്ളിയെടുക്കുമ്പോള്‍ മനസ്സില്‍ ജപിക്കേണ്ട മന്ത്രം:
തുണസ്യമൃത സംഭൂതേ സദാത്വം കേശവപ്രിയാ
കേശവാര്‍ത്ഥം ലുനോമി ത്വാം വരദാ ഭവശോഭനേ.
പ്രസീദ യമ ദേവേശി പ്രസീദ ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്‌ഭൂതേ തുളസി ത്വം പ്രസീദമേ.
അതുപോലെ ശിവനുവേണ്ടി ബില്വം എന്ന് സംസ്‌കൃതത്തില്‍ പറയുന്ന കൂവളത്തിന്റെ ഇല ശേഖരിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം:
നമസ്‌തേ ബില്വ തരവേ ശ്രീഫലോദയ ഹേതവേ
സ്വര്‍ഗ്ഗാ പവര്‍ഗ്ഗ രൂപായ നമോ മൂര്‍ത്തി ത്രയാത്മനേ.
സംസാര വിഷ വൈദ്യസ്യ സാംബസ്യ കരുണാ നിധേ
അര്‍ച്ചനാര്‍ത്ഥം ഗ്രഹീഷ്യാമി ത്വത് പത്രം തത് ക്ഷമ സ്വമേ
Post Your Comments