KeralaLatest NewsNews

കിഫ്ബിയിലെ സമ്പൂർണ ഓ​ഡി​റ്റിം​ഗ്; പിണറായി സ​ര്‍​ക്കാ​ര്‍ തീരുമാനം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കിഫ്ബിയിലെ സമ്പൂർണ ഓ​ഡി​റ്റിം​ഗ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ച​ട്ടം 14(1) പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് മ​തി​യെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സി​എ​ജി​ക്കു ക​ത്തു ന​ല്‍​കി. കി​ഫ്ബി​യി​ല്‍ ച​ട്ടം 20 (2) പ്ര​കാ​രം സമ്പൂർണ ഓ​ഡി​റ്റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു സി​എ​ജി സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ ക​ത്തി​നു മ​റു​പ​ടി​യാ​യാ​യാ​ണു സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ച​ട്ടം 20(2) പ്ര​കാ​രം ഓ​ഡി​റ്റി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച്‌ ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണു സി​എ​ജി​ക്ക് ക​ത്തു ന​ല്‍​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു നാ​ലു ക​ത്തു​ക​ള്‍ സി​എ​ജി സ​ര്‍​ക്കാ​രി​ന് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണു സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സി​എ​ജി​ക്കു മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ല്‍ സ​ന്പൂ​ര്‍​ണ ഓ​ഡി​റ്റിം​ഗി​ന് അ​നു​മ​തി​യി​ല്ലെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ALSO READ: ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ; സന്തോഷം പങ്കുവെച്ച് മന്ത്രി എംഎം മണി

കി​ഫ്ബി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഓ​ഹ​രി കു​റ​ഞ്ഞാ​ല്‍ ഓ​ഡി​റ്റിം​ഗ് ത​ന്നെ സാ​ധ്യ​മാ​വി​ല്ലെ​ന്ന ആ​ശ​ങ്ക സി​എ​ജി സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ നാ​ലാ​മ​ത്തെ ക​ത്തി​ല്‍ ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഹ​രി കു​റ​ഞ്ഞാ​ലും ച​ട്ടം 14 (2) പ്ര​കാ​രം ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ന്‍ മു​ന്‍​കൂ​ര്‍ അ​നു​തി ന​ല്‍​കു​ന്ന​താ​യും സ​ര്‍​ക്കാ​ര്‍ സി​എ​ജി​യെ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button