ഗോട്ടബയ രാജപക്സെയുടെ വിജയത്തെത്തുടർന്ന് ശ്രീലങ്കയിൽ വരുന്നത് നിർണ്ണായക രാഷ്ട്രീയ മാറ്റം. യുഎസിലുള്ളതുപോലെ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് ലങ്ക മാറിയത് 1978ൽ ജയവർധനെയുടെ കാലത്താണ്. അതോടെ രാജ്യത്തലവനും ഭരണത്തലവനും പ്രസിഡന്റ് തന്നെയായി. പിന്നീട് രണസിംഗ പ്രേമദാസ, ചന്ദ്രിക കുമാരതുംഗ, മഹിന്ദ രാജപക്‌സെ എന്നിവരുടെ കാലത്തും ഇതു തുടർന്നു.ഇതിനിടയിൽ ചന്ദ്രിക പ്രസിഡന്റായിരിക്കെ 2001ൽ പ്രസിഡന്റിന്റെ ചില അധികാരങ്ങൾ വെട്ടിക്കുറച്ച്, ഭരണഘടനയുടെ പതിനേഴാം ഭേദഗതി കൊണ്ടുവന്നു.
എന്നാൽ, മഹിന്ദ രാജപക്‌സെ പ്രസിഡന്റായിരിക്കെ 2010ൽ കൊണ്ടുവന്ന പതിനെട്ടാം ഭേദഗതിയിലൂടെ, മുൻപു കൈവിട്ട അധികാരങ്ങളെല്ലാം തിരിച്ചുപിടിച്ചു. മാത്രമല്ല, ഒരാൾ രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ പാടില്ല എന്ന നിബന്ധന എടുത്തുകളയുകയും ചെയ്തു. അങ്ങനെയാണ് 2015ൽ മൂന്നാം വട്ടവും മഹിന്ദ രാജപക്‌സെ അങ്കത്തിനിറങ്ങിയത്. എന്നാൽ, സ്വന്തം മന്ത്രിസഭാംഗമായിരുന്ന മൈത്രിപാല സിരിസേന മറുപക്ഷത്തു നിലയുറപ്പിക്കുകയും പ്രതിപക്ഷപിന്തുണയോടെ അട്ടിമറി വിജയം നേടുകയും ചെയ്തു. പിന്നീട് 2015ൽ കൊണ്ടുവന്നതാണ് പത്തൊൻപതാം ഭേദഗതി.
ഇതുപ്രകാരം, പ്രസിഡന്റിന്റെ വിപുലാധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു.ഒരാൾക്കു രണ്ടുതവണ മാത്രം പ്രസിഡന്റ് പദവി എന്ന നിബന്ധന പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതുകാരണമാണ് ഇത്തവണ മഹിന്ദയ്ക്കു മത്സരിക്കാൻ കഴിയാതിരുന്നത്.മഹിന്ദ രാജപക്സെയുടെ സഹോദരനും തമിഴ്പുലികൾക്കെതിരെ മുഖംനോക്കാതെയുള്ള (കണ്ണിൽച്ചോരയില്ലാതെ എന്നുതന്നെ പറയാം, അവരത് അർഹിച്ചിരുന്നുവെന്നു മറുവാദമുണ്ടെങ്കിലും) നടപടിക്കു നേതൃത്വം കൊടുത്ത പ്രതിരോധമന്ത്രിയുമായ ഗോട്ടബയ രാജപക്സെ പ്രസിഡന്റാകുന്നതോടെ കളി വീണ്ടും മാറാം.
ട്രംപിന് തിരിച്ചടി നൽകി ഡെമോക്രറ്റിക് പാര്ട്ടിക്കു വിജയം
മഹിന്ദ പ്രസിഡന്റായ 10 വർഷവും (2005 – 15) ഗോട്ടബയ ആയിരുന്നു രണ്ടാമൻ. ഇനി ഗോട്ടബയ രാഷ്ട്രത്തലവനാകുമ്പോൾ പിൻസീറ്റിൽ എല്ലാ നിയന്ത്രണവും മഹിന്ദയുടെ കൈപ്പിടിയിലായിരിക്കും.അനിയൻ പ്രസിഡന്റും ചേട്ടൻ പ്രധാനമന്ത്രിയും എന്നതായിരിക്കുമോ ഇനി ശ്രീലങ്കയുടെ ചിത്രമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കടപ്പാട് മനോരമ ന്യൂസ്
Post Your Comments