തിരുവനന്തപുരം: ഈ മാസം 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. ബസുടമകളുമായി ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നല്കി. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബസുടമകള്‍ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നിശ്ചയിച്ചിരുന്നത്. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കണമെന്നും മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി ചുരുക്കണമെന്നുമാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളുടെ കണ്സഷന് തുക കൂട്ടമെന്നുള്ള ആവശ്യവും ഇവയ്ക്കൊപ്പം ഉയരുന്നുണ്ട്.
Post Your Comments