ന്യൂ ഡൽഹി : ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിറളി പിടിച്ചിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചതിൽ ഉയർന്ന എതിർപ്പുകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എഎപി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര അനുവദിച്ചതിനെ പ്രതിപക്ഷം എതിർക്കുകയാണ് ചെയ്തത്. എവിടെ നിന്നാണ് അതിന് പണം എന്ന് അവര്‍ ചോദിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സ്വന്തം ആവശ്യത്തിന് 191 കോടി മുടക്കി വിമാനം വാങ്ങുകയാണ് ചെയ്തത്. അതുപോലെ ഒരു വിമാനം വാങ്ങുന്നതിന് പകരം തന്‍റെ സഹോദരിമാര്‍ക്ക് സൗജന്യ യാത്രയാണ് അനുവദിച്ചതെന്നു കെജ്‌രിവാൾ വ്യക്തമാക്കി.
അടുത്തിടെയാണ് കെജ്‍രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചത്. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കുന്നതാണ് പദ്ധതി. 3700 ഡൽഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡെല്‍ഹി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനായാണ് ഗുജറാത്ത് സര്‍ക്കാര്‍ 191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രകൾക്കായി സ്വകാര്യ വിമാനം വാടകക്കെടുക്കുന്നതിന് മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നുമായിരുന്നു അധികൃതർ വിശദീകരിച്ചത്.
Also read : ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; ശ്രീലങ്കയിൽ ഇനി വരുന്ന മാറ്റം നിർണ്ണായകം
Post Your Comments