കൊച്ചി: ഭാരതീയ ആചാര്യ സമിതി ഏര്‍പ്പെടുത്തിയ മകരജ്യോതി പുരസ്‌കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഭാരതീയ ആചാര്യ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരംസമ്മാനിക്കും. ഭാരതീയ ഹിന്ദു ആചാര്യ സഭ സംസ്ഥാന അധ്യക്ഷന്‍ മകയിരം തിരുനാള്‍ കേരള വര്‍മ, ദേശീയ ഉപാധ്യക്ഷന്‍ ശ്രീരംഗം സരുണ്‍ മോഹനര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് വെച്ചൂച്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദനന്‍പോറ്റി, സുജിത്ത് നാരായണന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
Post Your Comments