News

കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇന്‍സുലിന്‍ പമ്പ് വിതരണവും ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു. പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ഈ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് ഒത്തുകൂടുന്നത്.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. മിഠായി പുസ്തക പ്രകാശനം നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, കൗണ്‍സിലര്‍ അയിഷ ബക്കര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വാഗതവും അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button