KeralaLatest NewsNews

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്; അപേക്ഷിക്കാനാകാതെ ഒരു വിഭാഗം പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ര്‍​വി​സി​ലേ​ക്ക്​ (കെ.​എ.​എ​സ്) അ​പേ​ക്ഷി​ക്കാ​നാ​കാ​തെ ഒരു വ​ലി​യ വി​ഭാ​ഗം സം​സ്​​ഥാ​ന സ​ര്‍​വി​സ്​ ജീ​വ​ന​ക്കാ​ര്‍ പുറത്ത്. കെ.​എ.​എ​സി​ലെ ര​ണ്ട്, മൂ​ന്ന്​ തസ്തികകളിലേക്ക് സർക്കാരിന്റെ അപേക്ഷിക്കാൻ ഏ​തെ​ങ്കി​ലും ത​സ്​​തി​ക​യി​ല്‍ ​​പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മ​തി​യെ​ങ്കി​ലും ത​സ്​​തി​ക മാ​റി​യ​വ​ര്‍​ക്കും സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​രി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​നും അപേക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. പി.​എ​സ്.​സി അ​ട​ക്കം ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഇതോടെ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്​ ജീ​വ​ന​ക്കാ​ര്‍.

Read also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി പിഎസ്‌സി

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​ങ്ങ​ളും യോ​ഗ്യ​രാ​ണെ​ന്നാ​ണ്​ നേ​ര​ത്തേ​ ക​ര​ട്​ സ്​​പെ​ഷ​ല്‍ റൂ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​തി​ല്‍ ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ​പി​ന്നീ​ട്​ പി.​എ​സ്.​സി​യും ഇ​ത്​ അം​ഗീ​ക​രി​ച്ചു. പി.​എ​സ്.​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ കെ.​എ.​എ​സി​നാ​യി സ​ര്‍​വി​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് പരാതി ഉയർന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button