കേന്ദ്ര-സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും അപ്പോളോ മെഡ്‌സ്‌കില്‍സും സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ്ടു/വിഎച്ച്എസ്ഇ പാസായവര്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുളള ഫാര്‍മസി അസിസ്റ്റന്റ്, എട്ട് മാസ കാലാവധിയുള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പരിശീലനം, താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമാണ്. ജോലിയും ഉറപ്പുനല്‍കും. കൂടുതല്‍ വിവരം 9605733768, 9121168029 എന്നീ നമ്പരുകളില്‍ ലഭിക്കും.
Post Your Comments