Latest NewsNewsIndia

ജെഎൻയു വിദ്യാർത്ഥികൾ മാർച്ച് നടത്തുന്നു, സംഘർഷാവസ്ഥ : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി :ജെഎൻയു വിദ്യാർത്ഥികൾ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച്. പാർലമെന്റിലേക്ക് ലോങ്ങ് മാർച്ച് നടത്തുന്നു. ഇതിനെ തുടർന്ന് ജെഎൻയു ക്യാമ്പസ്സിൽ . പോലീസ് നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. എന്നാൽ പോലീസ് വിലക്കുകൾ അവഗണിച്ച് വിദ്യാർത്ഥികൾ പ്രധാന ഗേറ്റിലേക്ക് മാർച്ച് നടത്തുന്നു. പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി നീങ്ങുന്നത്. പ്രധാന ഗേറ്റിൽ പ്രതിഷേധക്കാരെ തടയുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

എന്ത് സംഭവിച്ചാലും പതിനൊന്ന് കിലോമീറ്റര്‍ പിന്നിട്ട് ലോങ് മാര്‍ച്ച് പാര്‍ലമെന്റിൽ എത്തുക തന്നെ ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധത്തിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. വിവിധ ഇനങ്ങളിൽ സർവ്വീസ് ചാർജായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചില്ല. ഭാഗികമായി റദ്ദാക്കിയ ഫീസ് വർധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

Also read : ജെഎന്‍യു സമരം അനാവശ്യമെന്നും, പഠനത്തില്‍ ശ്രദ്ധിക്കണമെന്നും വിദ്യാർത്ഥികളോട് അധ്യാപകർ

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും, നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്. അതേസമയം ജെഎൻയു സമരത്തെ തുടർന്ന് സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുൻ യുജിസി ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. അതേസമയം ജെഎൻയു സമരത്തെ തുടർന്ന് സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മുൻ യുജിസി ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർത്ഥികളുമായി ചർച്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button