ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. പ്രധാന ഗേറ്റ് കടന്നെത്തിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ചതോടെ പോലീസും, വിദ്യാർത്ഥികളും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിയൻ നേതാവ് ഐഷി ഘോഷടക്കം 54 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
Delhi: Jawaharlal Nehru University (JNU) students march to Parliament stopped by Police near Safdarjung Tomb. They are demanding complete fee roll back along with other demands. pic.twitter.com/1NikWSWHvJ
— ANI (@ANI) November 18, 2019
പോലീസും വിദ്യാർത്ഥികളും തമ്മിൽ നിലവില്‍ സംഘർഷം തുടരുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ചർച്ചയ്ക്കായി കേന്ദ്ര ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർത്ഥികളുമായി ചർച്ച നടത്തും.
Delhi: Section 144 has been imposed near the Parliament ahead of the protest march by Jawaharlal Nehru University Students' Union https://t.co/GdjYVlKDi1
— ANI (@ANI) November 18, 2019
Delhi: Police stops Jawaharlal Nehru University students at Ber Sarai road, not allowed to march ahead towards Parliament #JNU pic.twitter.com/Nf2VFnw2JH
— ANI (@ANI) November 18, 2019
ജെഎൻയു വിദ്യാർത്ഥികൾ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധത്തിൽ ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. വിവിധ ഇനങ്ങളിൽ സർവ്വീസ് ചാർജായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചില്ല. ഭാഗികമായി റദ്ദാക്കിയ ഫീസ് വർധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും, നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്.
Also read : ജെഎൻയു വിദ്യാർത്ഥികൾ മാർച്ച് നടത്തുന്നു, സംഘർഷാവസ്ഥ : നിരോധനാജ്ഞ പ്രഖ്യാപിച്ചു
Post Your Comments