കൊച്ചി: മരട് ഫ്ളാറ്റ് തട്ടിപ്പ് വിഷയത്തിൽ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചതില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍കിടെക്റ്റ് കെ സി ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. മരടിലെ ഫ്ളാറ്റ് നിര്‍മാതാവും ആല്‍ഫ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറുമായ പോള്‍ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കെ സി ജോര്‍ജിനെതിരായ കേസ്.
എന്നാൽ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി സ്‌പെഷ്യല്‍ ഓഫീസര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഇന്ന് ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തില്‍ പങ്കെടുക്കും. ഫ്ളാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും.
Post Your Comments