MollywoodLatest NewsCinemaNewsEntertainment

പിടികിട്ടാപ്പുള്ളി കുറുപ്പായി ദുൽഖർ – പുത്തൻ ലുക്ക് വൈറൽ

ഈ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് അണിയറപ്രവർത്തകരും താരങ്ങളും. ഇതിനിടെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളും ദുല്‍ഖറിന്റെ പുത്തന്‍ ലുക്കും അപ്രതീക്ഷിതമായി പുറത്ത് വന്നത്.

മലയാളത്തിന്റെ മിന്നും താരം കുഞ്ഞിക്ക, ദുൽഖർ സല്‍മാൻ നായകനാവുന്ന പുതിയ ചിത്രം കുറുപ്പിലെ ചിത്രങ്ങൾ വൈറലാകുന്നു. കേരളത്തിലെ പ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് കുറുപ്പ്. നിലവിൽ, ഈ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് അണിയറപ്രവർത്തകരും താരങ്ങളും. ഇതിനിടെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളും ദുല്‍ഖറിന്റെ പുത്തന്‍ ലുക്കും അപ്രതീക്ഷിതമായി പുറത്ത് വന്നത്.

ഇപ്പോൾ, സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഗുജറാത്തിലെ അഹമ്മാദബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ഈ ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് എങ്ങനെയായിരിക്കുമെന്ന് ആലോചിച്ച്‌ ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് പുതുപുത്തൻ മേക്കോവറില്‍ ദുല്‍ഖര്‍ എത്തിയത്. നീട്ടി വളര്‍ത്തിയ മുടിയും മീശയും ഫ്രഞ്ച് താടിയുമുള്ള, മുൻപൊന്നും കാണാത്തൊരു സ്റ്റൈലിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പായി അഭിനയിക്കുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയാതെ അനൗദ്യോഗികമായി പുറത്ത് വന്നതാണെങ്കിലും സമൂഹമാധ്യമങ്ങൾ വഴി വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഈ ലുക്ക്.

ദുൽഖർ സൽമാനൊപ്പം പ്രമുഖ താരനിരയായ ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button