ന്യൂഡല്‍ഹി: ലഡാക്കിൽ ഇനി പൂജ്യം ഡിഗ്രിയില്‍ താണ താപനിലയിലും കട്ടപിടിക്കാത്ത ഡീസൽ. ഇതിന്റെ വിതരണോദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച നിര്‍വഹിച്ചു. ഡല്‍ഹിയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ലഡാക്ക്, കാര്‍ഗില്‍, കാസാ, കീലോങ് തുടങ്ങിയ പ്രദേശങ്ങള്‍ക്കായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ഒ.സി.എല്‍.) ആണ് ഈ ഡീസൽ വികസിപ്പിച്ചത്. പാനിപ്പത്തില്‍നിന്ന് ഡീസലുമായുള്ള ആദ്യ ട്രക്ക് ലേയിലെത്തി. ഇവിടത്തെ ചില്ലറവില്പ്പനശാലകളിലൂടെയുള്ള ആദ്യ വില്‍പ്പനയാണ് ഷാ ഉദ്ഘാടനം ചെയ്തത്.
Post Your Comments