സോപോര്‍: കൊടും ഭീകരരായ രണ്ട് ലഷ്കര്‍ ഇ തൊയ്ബ പ്രവർത്തകർ ജമ്മു കശ്മീരില്‍ പിടിയിലായി. കുപ്വാര ബൈപാസിലുള്ള ചെക് പോസ്റ്റില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. പരിശോധനയില്‍ നിരവധി ആയുധങ്ങളും, മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. നൗപോര ജഗീര് സ്വദേശിയായ ഉല്‍ഫത്ത് ബഷീര്‍ മിര്‍, ദര്പോര സ്വദേശി ഐജാസ് അഹമ്മദ് ഭട്ട്, എന്നിവരാണ് പിടിയിലായത്.
സോപോര്‍ മേഖലയില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. സോപോര്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കു പുറമെ നിയമ വിരുദ്ധമായ വസ്തുക്കള്‍ കൈവശം വെച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിലാല്‍ അഹമ്മദ്, സഹില്‍ നസീര്‍, പീര്‍സാദ മൊഹമ്മദ് സഹീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഭീഷണി കത്തുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments