Latest NewsLife Style

പല്ലുകളിലെ കറ കളയുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ

നമ്മളില്‍ എല്ലാവരും തന്നെ മനസ്സ് തുറന്ന് ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാല്‍ ചിലര്‍ക്ക് അതിന് കഴിയണമെന്നില്ല. പലപ്പോളും പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറകളായിരിക്കാം ആത്മവിശ്വാസത്തെ ചിരിക്കുന്നതിന്
തടസം നില്‍ക്കുന്നത്. എന്നാല്‍ പല്ലിലെ കറ കളയുവാന്‍ പ്രക്രുതിദത്തമായ ചില മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലോ..
പല്ലിലെ കറ കളയുവാനായി അടുത്തുള്ള ദന്തഡോക്ടറെ പോയികാണേണ്ടതില്ല നമുക്ക് തന്നെ ഇവയെല്ലാം വീട്ടില്‍ പരീക്ഷിച്ച് നോക്കുകയുമാവാം. പ്രക്രുതിദത്തമായ ചില മാര്‍ഗങ്ങളിലൂടെ പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാം.

വീട്ടില്‍ വെളിച്ചെണ്ണ ഇരിപ്പുണ്ടെങ്കില്‍ ഈ ഒരു വിദ്യ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ് ചെയ്യേണ്ടത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ കൊള്ളുക മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറയും ഇല്ലാതെയാവും.ബേക്കിങ് സോഡയും പല്ല് വെളുപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. ടൂത്ത് പേസ്റ്റില്‍ ഒരല്‍പ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കില്‍ പല്ലിന് നല്ല വെളുപ്പ് നിറം ലഭിക്കും.
ഇതുപോലെ പല്ലിന്റെ വെളുപ്പ് നിലനിര്‍ത്താന്‍ കരിയുടെ കൂടെ അല്പം ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. പല്ലിന്റെ മഞ്ഞ നിറം പോകുവാന്‍ മരത്തിന്റെ കരിയും അല്പം ഉപ്പും ചേര്‍ത്ത് ദിനവും പല്ല് തേക്കുക.

ദിവസവും കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഓറഞ്ച് തൊലി ഉപയോഗിച്ച് 15 മിനിറ്റ് നേരം പല്ലില്‍ മസാജ് ചെയ്യുന്നതും പല്ലിന് ഗുണം ചെയ്യും. അത്തിപഴവും പ്രക്രുതിദത്തമായ മറ്റൊരു മാര്‍ഗമാണ്. അത്തിപഴം കഴിക്കുന്നത് പല്ലിന് ആരോഗ്യവും ബലവും നല്‍കുന്നു.കൂടാതെ അത്തിപഴത്തിന്റെ കറ പല്ലിലെ കറയെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.

തൊടിയിലെ മാവിന്റേയും പ്ലാവിന്റേയും ഇല കൊണ്ട് പല്ല് തേക്കുന്നതിനേ പറ്റി വീട്ടിലെ കാരണവന്മാര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും. ഇത്തരം ചെറിയ പൊടിക്കൈകളും പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button