വണ്ണം കൂടിയതു കൊണ്ട് ആരോഗ്യമുണ്ടെന്നു കരുതണ്ട. ഒരു പക്ഷേ, മെലിഞ്ഞിരിക്കുന്നവര്‍ക്കായിരിക്കും ആരോഗ്യവും ആയുസ്സും കൂടുതലുള്ളത്.
ബാല ടിബി ചികിത്സ കൊണ്ട് രോഗവിമുക്തമായെന്ന് ഉറപ്പു വരുത്തുക. ശരീരം മെലിയുന്നത് എല്ലാ ഭാഗവും ഒരേ രീതിയിലായിരിക്കുകയില്ല. കൊഴുപ്പു കുറയാതെ മാംസപേശികള്‍ ശോഷിച്ചേക്കാം. അതു പരിഹരിക്കുവാന്‍ വേണ്ടത്ര പോഷകാഹാരങ്ങളും വൈറ്റമിനുകളും ലവണാംശങ്ങളും കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക. കഴിക്കുന്ന ആഹാരത്തിന്റെ അളവു കൂട്ടുന്നതും ഗുണം ചെയ്യും. വണ്ണം കുറയ്ക്കുന്നതിനെക്കാള്‍ എളുപ്പം വണ്ണം കൂട്ടാനാണ്. മറ്റ് അസുഖങ്ങളില്ലെങ്കില്‍ മെലിഞ്ഞിരിക്കുന്നതിനെപ്പറ്റി ആശങ്കപ്പെടേണ്ട. കോര്‍ട്ടിസോണ്‍ മാതിരി മരുന്നുകള്‍ കഴിച്ച് ശരീരം പുഷ്ടിപ്പെടുത്താന്‍ സാധിച്ചേക്കും. പക്ഷേ, അത് ഭാവിയില്‍ ദോഷഫലങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുണ്ട്.
Post Your Comments