Latest NewsJobs & VacanciesNews

നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം : നിരവധി ഒഴിവുകൾ

നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാര്‍ക്ക്അവസരം. അജ്മേര്‍, ബിക്കാനിര്‍, ജയ്പുര്‍, ജോധ്പുര്‍ എന്നിവിടങ്ങളിലെ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ (ഡി.ആര്‍.എം.) ഓഫീസ്/ കാര്യേജ് വര്‍ക്ക് ഷോപ്പ്/ലോക്കോ യൂണിറ്റുകളിലെ വിവിധ ട്രേഡുകളിലേക്ക് ജയ്പുര്‍ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചത്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10+2 സമ്പ്രദായത്തിലുള്ള പത്താം ക്ലാസ് വിജയം/തത്തുല്യവും, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യു(എന്‍.സി.വി.ടി./എസ്.സി.വി.ടി.)മാണ് യോഗ്യത.

ആകെ 2029 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡി.ആര്‍.എം. അജ്മേര്‍ – 434, ഡി.ആര്‍.എം ബിക്കാനീര്‍ – 422, ഡി.ആര്‍.എം ജയ്പുര്‍ – 487, ഡി.ആര്‍.എം ജോധ്പുര്‍ – 374, ബി.ടി.സി. കാര്യേജ് അജ്മേര്‍ – 150 ബി.ടി.സി. ലോക്കോ അജ്മേര്‍ – 52, കാര്യേജ് വര്‍ക്ക്ഷോപ്പ്-ബിക്കാനീര്‍ – 33, കാര്യേജ് വര്‍ക്ക് ഷോപ്പ്, ജോധ്പുര്‍ – 77 എന്നിങ്ങനെയാണ് ഓരോ യൂണിറ്റിലുമുള്ള മൊത്തം ഒഴിവുകൾ. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് ഒരു യൂണിറ്റിലേക്കേ അപേക്ഷിക്കാനാവൂ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :

അവസാന തീയതി- ഡിസംബര്‍ എട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button