ന്യൂഡൽഹി: ഇന്ത്യ കണ്ട ധീരനായ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചരിത്രവിധികൾക്കൊടുവിൽ ഇന്ന് പടിയിറങ്ങുന്നു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ റിട്ടയർമെന്റിന് ശേഷവും ഇസഡ് കാറ്റഗറി സുരക്ഷ തുടരും. ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസ് ആയിരുന്നു രഞ്ജൻ ഗൊഗോയ്. സുപ്രിംകോടതിയിലെ മുൻ ജീവനക്കാരിയുടെ ആരോപണങ്ങൾ ജുഡിഷ്യറിയെ തകർക്കാനാണെന്ന് അസാധാരണ സിറ്റിങ് നടത്തി വിളിച്ചുപറഞ്ഞു. വാർത്താസമ്മേളനത്തിന്റെ സ്വഭാവമുണ്ടായിരുന്ന സിറ്റിങ് വിവാദമായി. ആഭ്യന്തര അന്വേഷണം രഞ്ജൻ ഗൊഗോയിയെ കുറ്റവിമുക്തനാക്കി. ആരോപണത്തിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷനെ പ്രത്യേക ബെഞ്ച് നിയോഗിച്ചു. എന്നാൽ, ഇതുവരെ തുടർനടപടിയായില്ല. അയോധ്യാ കേസിൽ മാരത്തൺ വാദം നടത്തി 134 വർഷത്തെ നിയമയുദ്ധത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചു.
ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. ഒടുവിൽ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിയുന്നത്. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ ആണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
ALSO READ: ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അസം പൊലീസ് വ്യക്തമാക്കി. അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Post Your Comments