
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസുകൾ ആരംഭിച്ചു . റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 150 ചെയിന്‍ സര്‍വീസുകള്‍ നടത്തും. 110 നോണ്‍ എസി ബസുകളും 40 എസി ബസുകളും ഉണ്ടാകും. ഇതിനു പുറമേ ഇലക്ട്രിക് ബസുകളും സര്‍വീസ് നടത്തും. ഇന്നലെ രാവിലെ മുതലാണ് ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളും ആരംഭിച്ചു.
Post Your Comments