ന്യൂ ഡൽഹി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പോലീസാണ്. വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുന്പോൾ നടപടി എടുക്കും. യുഎപിഎ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ നിലപാട് എടുത്തിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട് നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതി പ്രവേശന വിഷയത്തിലും പിബിയിൽ ചർച്ച നടന്നു. ശബരിമലയിൽ ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും പിബി വിശദമാക്കി. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകം പള്ളിയുടെ പ്രസ്താവനയിൽ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി അറിയിച്ചു. നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നതാകണം പാര്‍ട്ടി നയമെന്നും പിബി യോഗത്തിൽ ധാരണയിലെത്തി. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന നയമാണിത്. ആരെയും ബലംപ്രയോഗിച്ച് ശബരിമലയിൽ കയറ്റില്ലെന്നും പിബി നിലപാടെടുത്തു.
Post Your Comments