ഹൈദരാബാദ്: കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് ചന്ദ്രശേഖർ മരിച്ചു. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍ജിനില്‍ കുടുങ്ങിയ ചന്ദ്രശേഖറെ എട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് എഞ്ചിൻ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്. ലിംഗപള്ളി- ഫലക്നുമ മള്‍ട്ടി മോഡല്‍ ട്രാസ്പോര്‍ട്ട് സിസ്റ്റം (എംഎംടിഎസ്) ഉം കര്‍ണൂല്‍- സെക്കന്തരാബാദ് ഹുന്ട്രി ഇന്റര്‍സിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. നവംബര്‍ 11നായിരുന്നു അപകടം നടന്നത്.
Post Your Comments