Latest NewsNewsIndia

അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള ജഡ്ജി അബ്ദുൾ നസീറിന് വധഭീഷണി

ന്യൂഡൽഹി: അയോദ്ധ്യ വിധി പ്രസ്താവിച്ച ഭരണ ഘടന ബഞ്ചിലുള്ള സുപ്രീംകോടതി ജസ്റ്റിസ് അബ്ദുൾ നസീറിന് പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിനും കുടുംബത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തിനകത്തും , പുറത്തും ശക്തമായ സുരക്ഷ കുടുംബത്തിനടക്കം നൽകാനാണ് നിർദേശം. വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കും അസമിൽ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മുത്വലാഖ് ക്രിമിനൽ കുറ്റമാക്കിയ സുപ്രീം കോടതി വിധി പ്രസ്താവിച്ച ബഞ്ചിലും അദ്ദേഹം അംഗമായിരുന്നു .അബ്ദുൾ നസീറിനു സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളും പ്രസ്താവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാൻ സിആർ പി എഫിന് ആഭ്യന്തരമന്ത്രാലയം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: അയോദ്ധ്യ രാമക്ഷേത്രം: വിധി അനുകൂലമാകാൻ പ്രാർത്ഥിച്ച അക്കൗണ്ട് ഉടമകൾക്ക് ബാങ്കിന്റെ ബോണസ് സമ്മാനം

1983 ൽ കർണാടക ഹൈക്കോടതിയിലാണ് അബ്ദുൾ നസീർ അഭിഭാഷകനായി എൻറോൾ ചെയ്തത് . പിന്നീട് 2003 ൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2017 ഫെബ്രുവരി 17 ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button