KeralaLatest NewsNews

പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം; പ്ലാസ്റ്റിക് നൽകുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകാൻ പദ്ധതി

മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം നൽകുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകുന്ന പദ്ധതിയുമായി മലപ്പുറം നഗരസഭ. പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം എന്ന പേരിലാണ് പദ്ധതി. മാലിന്യം ശേഖരിച്ച്‌ ആര്‍ക്കും ന​ഗരസഭയിലെ ഖനി എന്ന എംആര്‍എഫ് യൂണിറ്റില്‍ എത്തിക്കാം. ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണമാണ് കിട്ടുക. ഉച്ചയ്ക്ക് 12.30മുതല്‍ 1.30 വരെയാണ് ഭക്ഷണ സൗകര്യമുള്ളത്. അടുത്ത ഘട്ടത്തിൽ ചായ നൽകാനും പദ്ധതിയുണ്ട്. ഭക്ഷണം വേണ്ടാത്തവർക്ക് സമ്മാനങ്ങളും നൽകും.

Read also: പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ മുട്ട ഫ്രീ

പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കലക്ടര്‍ ജാഫര്‍ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുല്ല എംഎല്‍എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുന്നോടിയായി ന​ഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എന്‍എസ്‌എസ് വൊളന്റിയര്‍മാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button