തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം, ഫാത്തിമയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തീരുമാനം. ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
Read Also :ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം : രണ്ട് അധ്യാപകര്‍ക്കുള്ള കുരുക്ക് മുറുകുന്നു
അതേസമയം ഫാത്തിമയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തുന്നുണ്ട്. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കൊല്ലത്ത് എത്തി വിശദമായ പരിശോധന നടത്തും.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഐഐടിയിലേക്ക് പോയി അന്വേഷിക്കും. ഫാത്തിമയുടെ മരണത്തിന് പിന്നാലെ എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് ഇപ്പോള്‍ അവധി നല്‍കിയിരിക്കുകയാണ്. മാത്രമല്ല സെമസ്റ്റര്‍ പരീക്ഷകളെല്ലാം നീട്ടി വച്ചു. സഹപാഠികളില്‍ പലരും വീട്ടിലേക്ക് മടങ്ങിയെങ്കിലും ചെന്നൈയിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ആര്‍ സുബ്രഹ്മണ്യം വിവരങ്ങള്‍ തേടും.
Post Your Comments