ബീഹാര്‍: മരിച്ച് അടക്കം ചെയ്‌തയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി. ബിഹാറിലെ മഹാമാത്പൂറിലാണ് സംഭവം. ഭര്‍ത്താവ് കൃഷ്ണമാഞ്ചിയെ കാണാനില്ലെന്ന് ഭാര്യ റൂഡി ദേവി പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കുഞ്ഞിനെ അപഹരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇത് മാഞ്ചിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കുകയും ചെയ്‌തു.
എന്നാല്‍ മൂന്നുമാസത്തിന് ശേഷം മാഞ്ചി തിരിച്ചെത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ആളുകൾ അറിഞ്ഞത്. അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ ഭര്‍ത്താവ് ധരിച്ചിരുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ കണ്ടാണ് താന്‍ തെറ്റിധദ്ധരിച്ചതെന്നാണ് ഭാര്യ റൂഡി ദേവി പറയുന്നത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് തിരികെയെത്തിയെന്നും ഇവര്‍ പറയുന്നു. എന്നാൽ ഇതോടെ പൊലീസാണ് വെട്ടിലായിരിക്കുന്നത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോൾ പോലീസ്.
Post Your Comments