മൊസൂൾ : കാർ ബോംബ് സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. തുർക്കി നിയന്ത്രണത്തിലുള്ള വടക്കൻ സിറിയൻ നഗരമായ അൽ ബാബിലെ തിരക്കേറിയ ടാക്സി-ബസ് സ്റ്റാൻഡിന് സമീപമാണ് കാർ പൊട്ടിത്തെറിച്ചത്. 19പേരോളം കൊല്ലപ്പെട്ടെന്നും, 33 പേർക്ക് പരിക്കേറ്റെന്നുമാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് തുർക്കി ആരോപിക്കുന്നു.
ഇതിനും മുൻപും സിറിയയിൽ കാർ ബോംബ് സ്ഫോടനമുണ്ടായതായ വാർത്തകൾ പുറത്തു വന്നിരുന്നു. ഈ ആഴ്ച്ച തന്നെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കുകഴിക്കൻ സിറിയൻ നഗരമായ തെൽ അബിയാദിൽ സുലുക് എന്ന ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്.0ലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ച തെൽ അബിയാദിലെ സിറിയ-തുർക്കി അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ സ്ഫോടനവുമുണ്ടായത്.
Also read : മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയത് ഓപ്പറേഷന്‍ ദീപാവലി; 14 ഭീകരര്‍ കൊല്ലപ്പെട്ടു
Post Your Comments