ഇടുക്കി: അഡ്വക്കേറ്റ് ക്ലർക്കുമാർക്ക് ഉഗ്രൻ ഉപദേശവുമായി മണി ആശാൻ. അവകാശങ്ങളും ,ആനുകൂല്യങ്ങളും നേടിയെടുക്കാൻ കോടതി ബഹിഷ്ക്കരിച്ച് സമരം ചെയ്യണമെന്ന് അഡ്വക്കേറ്റ് ക്ലർക്കുമാരോട് മന്ത്രി എം എം മണി പറഞ്ഞു. കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല കൺവൻഷൻ നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു മണിയുടെ പ്രസ്താവന.
ALSO READ: ‘ശിശുദിനം നെഹ്റു അന്തരിച്ച സുദിനം.’ ഖേദം പ്രകടിപ്പിച്ച് മന്ത്രി എംഎം മണി
സംഘടനയുടെ തലപ്പത്ത് താനായിരുന്നു എങ്കിൽ കോടതി ബഹിഷ്ക്കരിച്ച് സമരം നടത്തുമായിരുന്നു . വക്കീലന്മാർ എൽ എൽ ബി എടുത്തു എന്നതൊഴിച്ചാൽ യഥാർത്ഥത്തിൽ കുശാഗ്രബുദ്ധിക്കാർ അഡ്വക്കേറ്റ്സ് ക്ലർക്കുമാരാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments