KeralaLatest NewsNews

നയാപൈസയില്ല; കൈയിലൊരു നയാ പൈസയില്ല

തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഈ മാസം ബില്ലുകൾ മാറാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടിവരും

തിരുവനന്തപുരം : പൊതുമേഖലാ വകുപ്പുകളിൽ ശമ്പളദിനം അടുക്കവേ, തൊഴിലാളികളെ വെട്ടിലാക്കും വിധം ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെന്ന സ്ഥിരം ന്യായീകരണ വാദം ഉന്നയിച്ചുകൊണ്ടാണ് സർക്കാരിന്റെ പുതിയ നടപടി.

ദുരിതാശ്വാസ നിധി, പ്രളയ സഹായം, ഇന്ധന ചെലവ്, സംസ്ഥാനത്തേക്ക് മരുന്ന് വാങ്ങാനുള്ള ചിലവുകൾ തുടങ്ങി അടിയന്തര പ്രാധാന്യമുള്ളവയൊഴികെയുള്ള ഇടപാടുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തയിരിക്കുന്നത്. ട്രഷറി ഇടപാടുകളിൽ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് സർക്കാർ വൃന്ദങ്ങൾ അറിയിക്കുന്നത്.

പ്രത്യേക സാഹചര്യങ്ങളിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ മറ്റു ബില്ലുകൾ മാറാവുവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അത്തരത്തിലൊരു അനുമതി സാധാരണക്കാരായ തൊഴിലാളികൾക്ക് ലഭിക്കാനിടയില്ലെന്നും  ജനത്തിന്റെ കണ്ണിൽ പൊടിയിടുവാൻ മാത്രാമാണ് ഇങ്ങനെയൊരറിയിപ്പുണ്ടായതെന്നുമാണ് പ്രധാന ആക്ഷേപം.

തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഈ മാസം ബില്ലുകൾ മാറാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടിവരും. സാധാരണയായി ശമ്പളം, പെൻഷൻ മുതലായവ നൽകുക എന്ന ലക്ഷ്യം മുൻനിർത്തി, നീക്കിയിരിപ്പ് ഉറപ്പാക്കാനായി ഒരു മാസത്തിന്റെ അവസാനമായിരിക്കും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എന്നാൽ, ഇത്തവണ പതിവിനു വിപരീതമായി നേരത്തെ തന്നെ സർക്കാർ നിയന്ത്രണങ്ങൾ ട്രഷറികളിൽ വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button