കാബൂൾ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ അംഗമായവർ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. നംഗ്രഹാര്‍ പ്രവിശ്യയിലെ അചിന്‍, മൊഹ്മന്‍ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 241 പേർ കീഴടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിൽ 107 പേര്‍ കുട്ടികളാണ്. 71 പുരുഷന്മാരും 63 സ്ത്രീകളും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയ ഐഎസ് ഭീകരരുടെ ഏറ്റവും വലിയ സംഖ്യയാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം നംഗ്രഹാര്‍, കുനാര്‍, നുറിസ്താന്‍ എന്നീ പ്രവിശ്യകളില്‍ സജീവമായ ഐഎസ് ഭീകരര്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് അറിയിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ഇത്രയേറെ ഐ എസ് ഭീകരർ കീഴടങ്ങിയത്.
Post Your Comments