ശബരിമല:ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് ശബരിമലയിലെ സ്ഥാനം ഒഴിഞ്ഞ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി
വിശ്വാസികള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് സ്ഥാനമൊഴിയുന്ന മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി. യുവതി പ്രവേശമുണ്ടായപ്പോള്‍ നടയടച്ചത് തെറ്റാണെന്ന് കരുതുന്നില്ല. ശബരിമല വിഷയം വിശാല ബഞ്ചിന് വിട്ടതോടെ സമാധാനപരമായ മണ്ഡലകാലം പ്രതീക്ഷിക്കുകയാണ് ഏവരും. ശബരിമല വരുമാനം മറ്റ് നിരവധി ക്ഷേത്രങ്ങള്‍ക്ക് സഹായമാകുന്നുണ്ട്. പഴയതുപോലെ ഭക്തജനത്തിരക്ക് ശബരിമലയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരി പറഞ്ഞു.
നിലവിലെ ആചാരരീതി തുടരണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിയിച്ചത്
Post Your Comments