
എല്ലാ ഇന്ദ്രിയങ്ങളിലയൂം ഏറ്റവും പ്രധാനം നമ്മുടെ കണ്ണുകള്‍ ആണെന്നാണ് പറയുന്നത്. സർവ്വേന്ദ്രിയാണാം-നയനം-പ്രധാനം എന്നാണല്ലോ? ഇത്രയും അമൂല്യമായ കാഴ്ചാ ശക്തി എങ്ങനെ ജീവിതകാലമുഴുവന്‍ നിലനിര്‍ത്താമെന്നാണ് തിരുവനന്തപുരം ദിവ്യ പ്രഭാ കണ്ണാശുപത്രിയിലെ ഡോ.ദേവിൻ പ്രഭാകർ നമുക്ക് പറഞ്ഞു തരുന്നത്.
ഗവ. മെന്റല്‍ ആശുപത്രിയിലെ പ്രശസ്ത സൈക്യാട്രിസ്റ്റ് ആയിരുന്ന എന്‍ പ്രഭാകരന്റെയും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ ഫൌണ്ടര്‍ ചെയര്‍മാനുമായ ഡോ.സുശീല പ്രഭാകരന്റെയും മകനാണ് പ്രശസ്ത നേത്രരോഗ വിദഗ്ധനനാണ് ഡോ.ദേവിന്‍ പ്രഭാകര്‍. .ദേവിന്‍ പ്രഭാകറിനൊപ്പം ഭാര്യ ഡോ.കവിത ദേവിനും അമ്മയും ചേര്‍ന്നാണ് തിരുവനന്തപുരം കുമാരപുരത്തെ ദിവ്യപ്രഭ കണ്ണാശുപത്രി നടത്തുന്നത്.
നമ്മള്‍ പലപ്പോഴും കണ്ണുകളെപ്പറ്റി ആലോചിക്കാറെയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം കണ്ണുകളെപ്പറ്റി ആലോചിക്കുന്നത്. എന്നാല്‍ 80% അന്ധതയും നേരത്തെയുള്ള പരിശോധനയിലൂടെ തടയാന്‍ കഴിയുമെന്നും ജീവിതകാലം മഴുവന്‍ കാഴ്ചാ ശക്തി നിലനിര്‍ത്താന്‍ കഴിയുമെന്നും ഡോ. ദേവിന്‍ പ്രഭാകര്‍ പറയുന്നു.
നേത്ര സംരക്ഷണത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം
Post Your Comments