ഗുവാഹത്തി: ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രനിര്‍ദേശം. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്
സെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നും അസം പൊലീസ് വ്യക്തമാക്കി. അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Read Also :ചരിത്ര വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം
അതേസമയം രഞ്ജന്‍ ഗൊഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനേക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments