![](/wp-content/uploads/2019/06/fever.jpg)
കൃത്യമായ പരിചരണവും വിശ്രമവും ഉണ്ടെങ്കില്‍ ഏതു പനിയെയും പമ്പ കടത്താം എന്നാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പനി ഒരു രോഗമല്ലെന്നും അനേകം രോഗങ്ങളുടെ ലക്ഷണമാവാം എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പനിയെ നിസാരവല്‍ക്കരിക്കാനും സാധ്യമല്ല.കാരണം മറ്റു പല രോഗങ്ങളുടെ തുടക്കമായും ഒരു സൂചനയെന്നോണം പനി ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തികളില്‍ കാണുന്ന ലക്ഷണങ്ങള്‍ പനിയെ വേഗത്തില്‍ തിരിച്ചറിയാനും മുന്‍കരുതലുകള്‍ കൈകൊള്ളുവാനും സഹായിക്കുന്നു.
സ്വയം ചികില്‍സ വേഗത്തില്‍ അപകടം വിളിച്ചുവരുത്തിയേക്കാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി മരുന്നുകള്‍ കഴിക്കുന്നതും വിപരീത ഫലം ഉണ്ടാക്കാന്‍ കാരണമാകുന്നു. അതുകൊണ്ടു തന്നെ പൂര്‍ണ വിശ്രമമാണ് ആവശ്യം വേണ്ടത്. ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിങ്ങനെ ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം. ശരീരം തണുപ്പിക്കാനായി തണുത്ത പച്ച വെള്ളത്തില്‍ ശരീരം തുടയ്ക്കുന്നതും നല്ലതാണ്. പനി മൂന്നു ദിവസത്തിലേറെ നിന്നാല്‍ രക്ത പരിശോധനയും നടത്തണം.
എന്നാല്‍ പനി വേഗത്തില്‍ ഭേദമാകുവാനായി നാം ചെയ്യുന്ന പല കുറുക്കു വഴികളും അബദ്ധങ്ങളാകാം. അതിനാല്‍ ക്ഷീണം വര്‍ധിക്കുന്ന അവസ്ഥയായതിനാല്‍ വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്. ശരീരവേദനയ്ക്കു വേദനസംഹാരികളുപയോഗിക്കുന്നതും അപകടം സൃഷ്ടിക്കുന്നു. ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ലോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം.
Post Your Comments