Latest NewsNewsIndia

ആര്‍ക്കും ഇനി കന്യകാത്വം തെളിയിക്കാം; ആമസോണിന്റെ ഈ പരസ്യത്തിനെതിരെ പ്രതിഷേധം

ഈ നൂറ്റാണ്ടിലും താന്‍ കന്യകയാണെന്ന് തെളിയിക്കേണ്ടി വരുന്ന ധാരാളം സ്ത്രീകളുണ്ടെന്നതിന്റെ തെളിവാണ് പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോണിലെ ‘ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്’ എന്ന പരസ്യം. 3100 രൂപ വിലയുള്ള ഈ ഉല്‍പ്പന്നം രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ആണ്. ഇത് ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളില്‍’ കന്യകാത്വം തെളിയിക്കാം. ‘ഐ വിര്‍ജിന്‍’ എന്ന സെല്ലറാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. ഈ ഗുളിക ഉയര്‍ന്ന നിലവാര്‍ത്തിലുള്ള രക്തം ഉറപ്പു നല്‍കുന്നുണ്ടെന്നും സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നും വിവരണങ്ങളായി ചേര്‍ത്തിരിക്കുന്നു. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും കാണാം. പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button