വിറ്റാമിന്‍ എ, ഡി, കെ എന്നിവ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തിയ്ക്കും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നെയ്യ് ശീലമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് ശരീരത്തിന് ബലവും ശക്തിയും നല്‍കുകയും മസിലുകള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ബുദ്ധി വികാസത്തിനും നെയ്യ് സഹായിക്കും. ബുദ്ധി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
നെയ്യിലുള്ള വിറ്റാമിന്‍ ഡി എല്ലുകള്‍ക്കും പല്ലിനും ബലമേകുന്നു. നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ എല്ലുകളില്‍ കാത്സ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാന്‍സര്‍ സെല്ലുകളെ നിര്‍ജീവമാക്കാനും നെയ്യ് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്കും നെയ്യ് മികച്ച പരിഹാരമാര്‍ഗമാണ്. ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും നെയ്യ് നല്ലതാണ്. വരണ്ട ചര്‍മ്മം അകറ്റി മൃദുത്വമേകാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാനും നെയ്യ് സഹായിക്കും.
Post Your Comments