NattuvarthaLatest NewsKeralaNews

വിശക്കുന്നവർക്ക് സേവനത്തിന്റെ പ്രതിഫലമായി ഭക്ഷണം: മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ മാതൃക പദ്ധതിയുമായി നഗരസഭ

മലപ്പുറം : മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ സംയുക്ത സംരംഭവുമായി ജില്ലാ ഭരണകൂടവും, മലപ്പുറം മുനിസിപ്പാലിറ്റിയും. വിശപ്പ് രഹിത നഗരം എന്നതിനോടൊപ്പം മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് തരൂ … ഭക്ഷണം തരാം …” എന്ന പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. നാളെ (നവംബർ 16 ന്) ജില്ലാ കളക്ടറും, മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സണും ചേർന്ന് മുനിസിപാലിറ്റിയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്ക് നൽകി പകരം ഉച്ച ഭക്ഷണം കഴിക്കുന്നതോടെ പദ്ധതിക്ക് തുടക്കമാകും.

പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പകരം ഭക്ഷണ പാക്കറ്റ് നൽകുന്നതാണ് ഈ പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നവർ, തെരുവുകളിൽ / പൊതു സ്ഥലങ്ങളിൽ നിന്ന് അവ ശേഖരിച്ച് മലപ്പുറം മുനിസിപ്പാലിറ്റിയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (ഗാർബേജ് കഫെ) ലേക്ക് കൈമാറിയാൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ തൂക്കത്തിന് അനുശ്രിതമായിട്ടാകും ഭക്ഷണ പാക്കറ്റുകൾ നൽകുക. ഭക്ഷണം ആവശ്യമുള്ള ഏതൊരാൾക്കും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി എത്താവുന്നതാണ്.

സൗജന്യ ഭക്ഷണം എന്ന നിലയ്ക്കല്ല പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സേവനത്തിനായാണ് ഭക്ഷണം നൽകുന്നു  എന്നത് പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ്. ഇപ്രകാരം നഗരത്തിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുനിസിപ്പാലിറ്റിയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്ക് എത്തിച്ച് സംസ്കരിക്കുന്നതിലൂടെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിൽ ഗണ്യമായ കുറവു വരുത്താനാകും എന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. റീസൈക്കിള്‍ ചെയ്യുന്ന പ്ലാസ്റ്റിക്ക് റോഡ് പണിക്കും മറ്റുമായി ക്ലീന്‍ കേരള കമ്പനിക്ക് വില്‍ക്കുകയാണ് ചെയ്യുക. അതേസമയം ആരംഭിക്കുന്നതിനു മുൻപ് തന്നെ പദ്ധതിക്ക് നവമാധ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

https://www.facebook.com/malappuramcollector/photos/a.1408650799180356/2875253095853445/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button