തിരുവനന്തപുരം : കേരളത്തിന്റെ ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രൻ പ്രധാൻ. സെക്രട്ടേറിയറ്റിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള ധർമേന്ദ്ര പ്രധാന്റെ കൂടിക്കാഴ്ച. ഗെയില്‍ പദ്ധതി ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയൊരു നേട്ടമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബി.ജെ.പി. ഗവണ്‍മെന്‍റുകള്‍ക്കും ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ സി.എന്‍.ജി. സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിനും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.
ALSO READ: ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ
കേരള സര്‍ക്കാരിന്‍റെയും സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കോഴിക്കോട് സെയില്‍-എസ്.സി.എല്‍ കേരളാ ലിമിറ്റഡിന്‍റെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Post Your Comments