കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികള്‍ അടക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഇത്തരത്തിലൊരു ഉത്തരവിട്ടത്.
Read also: കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ
കൊച്ചിയിലെ റോഡുകളില്‍ ദിവസവും അപകടം വര്‍ധിക്കുകയാണ്. കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതല്‍. മഴ കാരണമാണ് അറ്റക്കുറ്റപ്പണികള്‍ക്ക് കാലതാമസം വരുന്നതെന്നാണ് കോര്‍പ്പറേഷന്റെ മറുപടി. എന്നാല്‍ മറ്റിടങ്ങളില്‍ ഇത്തരമൊരു സാഹചര്യമില്ലെന്നും കൊച്ചിയില്‍ മാത്രം ഇതെങ്ങെനെ സംഭവിച്ചെന്നും കോടതി ആരാഞ്ഞു.
Post Your Comments