Latest NewsKeralaNews

അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍ : നാല് മക്കളുള്ള ഈ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയില്‍

കോഴിക്കോട് : അന്ധനും വൃദ്ധനുമായ പിതാവിനെ തെരുവില്‍ ഉപേക്ഷിച്ച് മക്കള്‍. നാല് മക്കളുള്ള ഈ 82 കാരന്‍ കഴിയുന്നത് നാട്ടുകാരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ് മക്കള്‍ തെരുവിലുപേക്ഷിച്ച 82 കാരനായ ഹമീദ് ബാവ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ മനസ്സലിഞ്ഞ് ഒരു കൂട്ടം മനുഷ്യര്‍ കെട്ടികൊടുത്ത താത്കാലിക കൂരയിലാണ് ബാവയുടെ താമസം.

പ്രായാധിക്യത്താല്‍ കാഴ്ചയും കുറവാണ്. പരസഹായം കൂടാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഹമീദ് ബാവ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും കിടക്കുന്ന ഷെഡ്ഡില്‍ തന്നെയാണ്. ഒരു പ്ലെയിറ്റും ഗ്ലാസും മാത്രമാണ് ആകെയുള്ള സമ്ബാദ്യം. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ബാവയുടെ ആഹാരം.

Read Also :കണ്ണുകൾ നിറഞ്ഞു തുളുമ്പി മനമൊന്നു പിടഞ്ഞു ഈ കാഴ്ച്ചയും, വാർത്തയും : മകനുണ്ടായിട്ടും ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന വത്സ ടീച്ചറുടെ അവസ്ഥ ഇപ്പോള്‍ ഇതാണ്

മൂന്ന് ആണ്‍മക്കളും ഒരു മകളുമാണ് ഹമീദ് ബാവയ്ക്കുള്ളത്. ഉപേക്ഷിച്ച് പോയെങ്കിലും മക്കളോട് സ്നേഹം മാത്രമാണ് ബാവയ്ക്ക് ഇപ്പോഴുമുള്ളത്. ഇരിട്ടിയിലേക്ക് പോകുന്ന വഴിയിലാണ് ഒരാളുടെ താമസം. വേറൊരാള്‍ മാവൂരിലും മൂന്നാമന്‍ ഫറോഖിനടുത്തുമുണ്ട്. കൂടാതെ ഒരു മകളുമുണ്ടെന്ന് ഹമീദ് ബാവ പറഞ്ഞു.

നേരത്തെ ബീച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ഹമീദ് ബാവയെ ആരും ഏറ്റെടുക്കാനില്ലാതിരുന്നതോടെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മകള്‍ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. ഹമീദ് ബാവയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പൊലീസിനോടും ജില്ലാ ഭരണകൂടത്തിനോടും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button