ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. മൂന്നു ഒഴിവുകള്‍ ഉണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി. കോഴ്‌സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, റേഡിയോഗ്രാഫിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന) പ്രായം 20നും 35നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിപയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22ന്് രാവിലെ 10ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
Post Your Comments