മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത 25 വര്‍ഷം ഭരിക്കുമെന്നു ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുസൃതമായി കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സഖ്യസര്‍ക്കാരുണ്ടായാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റാവത്ത്.
അടുത്ത 25 വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആരുതടയാന്‍ ശ്രമിച്ചാലും സംസ്ഥാനത്തെ ശിവസേന നയിക്കും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയുടെ സാന്നിധ്യം സ്ഥിരമാണെന്നും 50 വര്‍ഷമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം പല ചോദ്യങ്ങളിൽ നിന്നും റാവത് ഒഴിഞ്ഞു മാറുകയും ചെയ്തു.
കോണ്‍ഗ്രസും എന്‍സിപിയുമായും സഖ്യമുണ്ടാക്കുമ്പോള്‍ ശിവസേനയുടെ പ്രധാന ആവശ്യമായിരുന്ന സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറുമോ, മുസ്ലീം സംവരണം എന്ന ആവശ്യം അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളില്‍ നിന്ന് റാവത്ത് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.
Post Your Comments