റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം രണ്ട് മാസത്തെ ഇടവേളയെടുക്കുന്നു എന്നാണ് ധോണി വ്യക്തമാക്കിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ അവധി. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയിലും ധോണിയെ കാണാതായതോടെ ആരാധകർക്കിടയിൽ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നു.
Read also: തന്റെ കഴിവിന് പിന്നില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ച് വ്യക്തമാക്കി ദീപക് ചാഹർ
എന്നാൽ റാഞ്ചിയില്‍ ധോണി പ്രാക്‌ടീസ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശ്വാസത്തിലായിരുന്നു. ധോണി ഉടന്‍ ദേശീയ ടീമില്‍ മടങ്ങിയെത്തും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. അതേസമയം ഡിസംബര്‍ ആറിന് മുംബൈയില്‍ വിന്‍ഡീസിന് എതിരെ ആരംഭിക്കുന്ന പരമ്പരയില്‍ ധോണി കളിക്കില്ലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആരാധകർ നിരാശയിലാണ്.
Post Your Comments