തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാർക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. 16 പരീക്ഷകളിലെ മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആര്‍.രേണുകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പുറമേയാണ് വൻ തട്ടിപ്പുകൾ പുറത്ത് വരുന്നത്. സര്‍വകലാശയില്‍ നിന്ന് തന്നെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ചട്ടപ്രകാരം സര്‍വകലാശാല നല്‍കുന്ന മോഡറേഷന് പുറമേയാണ് അധിക മാര്‍ക്ക് നല്‍കുന്നത്.
ALSO READ: ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം
എന്നാൽ ഈ തട്ടിപ്പ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് നടന്നതെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കയറിയാണ് അധിക മോഡറേഷന്‍ നല്‍കിയത്.
Post Your Comments