ഒരു ദിവസം മുഴുവന്‍ ഊര്‍ജത്തോടെയിരിക്കാന്‍ ശരീരത്തിന് കരുത്ത് നല്‍കുന്നത് രാവിലത്തെ ഭക്ഷണമാണ്. പ്രഭാത ഭക്ഷണത്തില്‍ യാതൊരു തരത്തിലുള്ള കുറവുകളും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
പ്രാതല്‍ ഒഴിവാക്കിയാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ആരോഗ്യം പകരുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിന് പോലും സമയം ക്രമീകരിച്ചിട്ടുണ്ട്.
എഴുന്നേറ്റ് ഒരു മണിക്കൂറിനുളളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. ഫാസ്റ്റ് ഫുഡ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല.
പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം കഴിക്കണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ കഴിയ്ക്കണം
Post Your Comments