കൊച്ചി: 16 വയസായാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടര്‍ ഹെല്പ്ലൈന്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം 18 വയസ് തികഞ്ഞാൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയുകയുള്ളു. മൊബൈല്‍ ആപ്ലിക്കേഷനിൽ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പു കമ്മീഷനിലെത്തും. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും (ബിഎല്‍ഒ) മൊബൈലിലെത്തും. തുടർ നടപടി സ്വീകരിക്കേണ്ടത് ബിഎല്‍ഒമാരാണ്.
കുടുംബത്തിലെ എല്ലാ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഒരു പേജില്‍ ഉള്‍പ്പെടുത്താനാകുന്ന ‘ഫാമിലി ട്രീ’ വിഭാഗവും ഈ അപ്ലിക്കേഷനിൽ ഉണ്ട്. ഇവിപി (ഇലക്ടേഴ്സ് വെരിഫിക്കേഷന് പ്രോഗ്രാം) യില്‍ ക്ലിക്ക് ചെയ്തു മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒടിപി (വണ്‍ ടൈം പാസ്വേഡ്) നമ്പര്‍ ലഭിക്കും. ഇതു നല്കി ഹോം പേജില്‍ വോട്ടറുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക. ഫാമിലി ട്രീ വിഭാഗത്തില്‍ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി മെംബര്‍ എന്ന ഓപ്ഷനിലൂടെ കുടുംബാംഗങ്ങളുടെ പേരു ചേര്‍ക്കാം
Post Your Comments