KeralaLatest NewsNews

പതിനാറ് വയസായാൽ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം

കൊച്ചി: 16 വയസായാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടര്‍ ഹെല്‍പ്‌ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം 18 വയസ് തികഞ്ഞാൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയുകയുള്ളു. മൊബൈല്‍ ആപ്ലിക്കേഷനിൽ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്‍ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പു കമ്മീഷനിലെത്തും. 18 വയസ് പൂര്‍ത്തിയാകുന്ന ദിവസം, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും (ബിഎല്‍ഒ) മൊബൈലിലെത്തും. തുടർ നടപടി സ്വീകരിക്കേണ്ടത് ബിഎല്‍ഒമാരാണ്.

Read also: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പ്രവാസി വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്ത് : 1 ലക്ഷം വോട്ടര്‍മാരില്‍ വോട്ടു ചെയ്തവര്‍ ഭൂരിഭാഗവും മലയാളികള്‍

കുടുംബത്തിലെ എല്ലാ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഒരു പേജില്‍ ഉള്‍പ്പെടുത്താനാകുന്ന ‘ഫാമിലി ട്രീ’ വിഭാഗവും ഈ അപ്ലിക്കേഷനിൽ ഉണ്ട്. ഇവിപി (ഇലക്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം) യില്‍ ക്ലിക്ക് ചെയ്തു മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) നമ്പര്‍ ലഭിക്കും. ഇതു നല്‍കി ഹോം പേജില്‍ വോട്ടറുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക. ഫാമിലി ട്രീ വിഭാ​ഗത്തില്‍ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി മെംബര്‍ എന്ന ഓപ്ഷനിലൂടെ കുടുംബാംഗങ്ങളുടെ പേരു ചേര്‍ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button