ന്യൂയോർക്ക്: ഇന്ത്യയും ചൈനയും കടലില്‍ തള്ളുന്ന മാലിന്യങ്ങളാണു ലൊസാഞ്ചലസിലേക്ക് ഒഴുകിയെത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് കുറ്റപ്പെടുത്തി. വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഈ രാജ്യങ്ങൾ ഒന്നുംചെയ്യുന്നില്ല. ചൊവ്വാഴ്ച ന്യൂയോർക്കിലെ സാമ്പത്തിക ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്. കാലാവസ്ഥാ വ്യതിയാനം സങ്കീർണമായ വിഷയമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ തന്നെ ഒരു പരിസ്ഥിതി പ്രവർത്തകനായാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
ഏകപക്ഷീയമായ, ഭയാനകമായ, സാമ്പത്തികമായി അന്യായമായ വ്യവസായങ്ങളിൽ നിന്നും കരാറുകളിൽ നിന്നും നിങ്ങൾ പിന്മാറണം. അങ്ങനെ ലഭിക്കുന്ന ഊർജം നമുക്ക് ആവശ്യമില്ല. അമേരിക്കയിലെ തൊഴിലിടങ്ങൾ നശിപ്പിക്കുകയും മലിനീകരണത്തിനു കാരണമാകുന്ന വിദേശ രാജ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതായിരുന്നു പാരിസ് ഉടമ്പടി’– ഡോണൾഡ് ട്രംപ് പറഞ്ഞു.
കാലാവസ്ഥയെക്കുറിച്ചു വളരെയധികം ബോധവനായ ആളാണ് ഞാൻ. ഭൂമിയിൽ ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ വായുവും വെള്ളവും കിട്ടണമെന്നാണ് ആഗ്രഹം.
Post Your Comments