KeralaLatest NewsIndia

അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി

ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിധിയെ സംബന്ധിച്ച വിധിക്ക് മുമ്പ് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താനായി റിവ്യൂഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി സീതാറാം യെച്ചൂരി. ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വിദ്യാർത്ഥിനികളോട് ആഹ്വാനവുമായി നവോത്ഥാന കേരളം കൂട്ടായ്മ

സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യ, ശബരിമല, റാഫേല്‍ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിന് പിന്നാലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button