Latest NewsIndia

റഫാലിലും ഇന്ന് സു​പ്രീം​കോ​ട​തി വി​ധി; രാ​ഹു​ലി​നും നി​ര്‍​ണാ​യ​കം

രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണു കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ലും സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​ഷ​ണം ന​ട​ത്തി​യ​താ​യി സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണു കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. റ​ഫാ​ല്‍ കേ​സി​ല്‍ വി​ധി പ​റ​യു​ന്ന ബെ​ഞ്ച് ത​ന്നെ​യാ​ണ് ഈ ​കേ​സും പ​രി​ഗ​ണി​ക്കു​ന്ന​ത്.

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ല്‍ അ​ഴി​മ​തി ന​ട​ന്നെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം 2018 ഡി​സം​ബ​ര്‍ 14നു ​ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ന്‍ കൗ​ള്‍, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ച്ച്‌ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ ഗു​രു​ത​ര​മാ​യ തെ​റ്റു​ണ്ടെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രും ഹ​ര്‍​ജി​ക്കാ​രാ​യ യ​ശ്വ​ന്ത് സി​ന്‍​ഹ, അ​രു​ണ്‍ ഷൂ​രി, ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ്, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രു​മാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button